വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാറിനുനേരെ ചെരിപ്പേറ്. തന്‍റെ മണ്ഡലമായ യുപിയിലെ വാരണാസിയിലെ സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടയിലാണ് കാറിനു മുകളില്‍ ചെരിപ്പ് വന്നു വീണത്. സുരക്ഷാ ഉദ്യോഗസ്ഥൻ ചെരിപ്പെടുത്ത് മാറ്റുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഇക്കഴിഞ്ഞ പാർലമെന്‍റ് തിരഞ്ഞെടുപ്പില്‍ ജയിച്ചശേഷം മോദി ആദ്യമായാണ് മണ്ഡലത്തിലെത്തിയത്. റോഡരികില്‍ ജനക്കൂട്ടം തിങ്ങിനില്‍ക്കുന്നതിനിടയില്‍നിന്നാണ് ചെരിപ്പ് കാറിന്‍റെ ബോണറ്റില്‍ വന്നു വീണത്. ചെരിപ്പ് എറിഞ്ഞയാളെ പിടികൂടിയോ എന്നതൊന്നും വ്യക്തമല്ല.