‘ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ ഗോഡ്‌സെ ചിന്ത മരിക്കട്ടെ’ സാംസ്‌കാരിക യാത്ര കണ്ണൂർ ജില്ലയിൽ

സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന സാംസ്‌കാരിക യാത്ര കണ്ണൂർ ജില്ലയിൽ പര്യടനം നടത്തി. ‘ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ ഗോഡ്‌സെ ചിന്ത മരിക്കട്ടെ’ എന്ന മുദ്രാവാക്യം ഉയർത്തി കാസർഗോഡ് നിന്നാണ് ജാഥ പ്രയാണം ആരംഭിച്ചത്.

കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രയുടെ മുന്നോടിയായാണ് സംസ്‌കാര സാഹിതി സാംസ്‌കാരിക യാത്ര സംഘടിപ്പിക്കുന്നത്.

മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി മുപ്പതിനാണ് സംസ്‌കാര സാഹിതിയുടെ സാംസ്‌കാരിക യാത്ര പ്രയാണം തുടങ്ങിയത്. പയ്യന്നുർ, ശ്രീകണ്ഠാപുരം, മട്ടന്നൂർ, കണ്ണൂർ ടൗൺ എന്നിവിടങ്ങളിലാണ് ജാഥ പര്യടനം നടത്തിയത്. കണ്ണൂർ ടൗണിൽ നടന്ന സ്വീകരണ പൊതുയോഗം കെ പി സി സി ജനറൽ സെക്രട്ടറി സജി വ് ജോസഫ് ഉദ്ഘാടനം ചെയ്തു.

സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ വെച്ച് കലാ സംസ്‌കാരിക, സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിച്ചു. സി.വി.രവീന്ദ്രനാഥ്,പുനലൂർ പ്രഭാകരൻ, മുഹമ്മദ് അഹമ്മദ്, കണ്ണൂർ ശ്രീലത, കൃഷ്ണമണി മാരാർ ഉൾപ്പടെ മുപ്പതോളം പേരെയാണ് ആദരിച്ചത്. യാത്രയുടെ ഭാഗമായി ജാഥാഗം ങ്ങൾ അവതരിപ്പിച്ച നാടൻ പാട്ടോടുകൂടിയാണ് ചടങ്ങ് ആരംഭിച്ചത്.സാംസ്‌കാരിക യാത്രയോനുബ ന്ധിച്ച് അരങ്ങേറിയ നാടകം നിരവധിപ്പേരെയാണ് ആകർഷിച്ചത്

Samskarika SahithiSamskarika YathraAryadan Shoukath
Comments (0)
Add Comment