തിരുവനന്തപുരം: സമരാഗ്നിയെ വരവേല്‍ക്കുവാന്‍ ഒരുങ്ങി തലസ്ഥാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് തലസ്ഥാന ജില്ലയില്‍ പ്രവേശിക്കും. ആറ്റിങ്ങലിലും നെടുമങ്ങാട്ടും ആയിരക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് സമരാഗ്നിയെ വരവേല്‍ക്കും. കേരളത്തിന്‍റെ ജനമനസ് തൊട്ടറിഞ്ഞ് ഫെബ്രുവരി 9ന് കാസര്‍ഗോഡ് നിന്നും പ്രയാണമാരംഭിച്ച സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര പുതിയ സമര ചരിത്രവുമായിട്ടാണ് തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷ പാദത്തിനുമെതിരെ സമര തീജ്വല ഉയര്‍ത്തി തലസ്ഥാനത്തെത്തുന്ന സമരാഗ്നി 29 ന് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും.