സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; അമിതമായി ഗുളിക കഴിച്ച നിലയില്‍ ആശുപത്രിയില്‍

Jaihind News Bureau
Tuesday, October 20, 2020

 

കൊച്ചി: അമിതമായി ഗുളികകൾ കഴിച്ചതിനെ തുടർന്ന് ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയരികിൽ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്ന സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. വിവാദങ്ങളിൽ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഗുരുതരാവസഥയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വഴിയരികിൽ ബിരിയാണി വിറ്റിരുന്ന സജ്നയുടെ കച്ചവടം തടസപ്പെടുത്താൻ ചിലര്‍ ശ്രമിക്കുന്നതായി സജ്ന  സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് അടക്കം സജ്നയ്ക്ക് പിന്തുണയുമായി എത്തി.