സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍

Jaihind Webdesk
Monday, March 7, 2022

മലപ്പുറം : മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ലീഗ് ദേശീയ പ്രസിഡന്‍റ് ഖാദർ മൊയ്തീൻ ആണ് പ്രഖ്യാപിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുടെയും തങ്ങൾ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.

പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു. ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങൾ ആയിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്‍റുമാണു സാദിഖലി ശിഹാബ് തങ്ങൾ.