ഓശാന ഞായറിനോടനുബന്ധിച്ചുള്ള ആചാരപരമായ കുരുത്തോല പ്രദക്ഷിണത്തിന് പോലീസ് അനുമതി നിഷേധിച്ചതായി ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയം. ഇതോടെ പള്ളി വളപ്പില്‍ കുരിശിന്റെ വഴി എന്ന പ്രദക്ഷിണം നടത്തുമെന്നാണ് പുരോഹിതര്‍ അറിയിച്ചു. പോലീസ് നടപടിയില്‍ വിശ്വാസികള്‍ അതൃപ്തി രേഖപ്പെടുത്തി.
സുരക്ഷ കാരണങ്ങളാലാണ് ആചാരപരമായി വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി തടഞ്ഞത്. സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കാണ് പ്രദക്ഷിണം നിശ്ചയിച്ചിരുന്നത്. അനുമതിയില്ലാത്തതിനാല്‍ ഉച്ചക്ക് ശേഷം പള്ളി വളപ്പില്‍ വിശ്വാസികള്‍ക്കൊപ്പം പ്രദക്ഷിണം നടക്കും. പള്ളിക്കുള്ളില്‍ പ്രദക്ഷിണം നടത്തുമെന്ന് പള്ളി അധികൃതര്‍ അറിയിച്ചു
ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയ പള്ളിയാണ് സേക്രഡ് ഹാര്‍ട്ട് ദേവാലയം.