സച്ചിൻ പൈലറ്റ് കോൺഗ്രസിനൊപ്പം തന്നെ; രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാൻ മൂന്നംഗ സമിതി

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉൾപ്പെടെ 18 എംഎൽഎമാർ കോൺഗ്രസിന് ഒപ്പം പ്രവർത്തിക്കുമെന്ന് സംഘടനകാര്യ ചുമതയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുമായി സച്ചിൻ പൈലറ്റ് കൂടിക്കാഴ്ച നടത്തി. രാജസ്ഥാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആശയവിനിമയം നടത്തി. രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിച്ചു.

വെള്ളിയാഴ്ച നിയമസഭ സമ്മേളനം ചേരാനിരിക്കെയാണ് രാജസ്ഥാനിൽ നിർണായക നീക്കം. സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള 18 എംഎൽഎമാരും
കോണ്‍ഗ്രസിന് ഒപ്പം പ്രവർത്തിക്കും.

അതിനിടെ സച്ചിൻ പൈലറ്റിനൊപ്പം ഉണ്ടായിരുന്ന, എം എൽ എ ഭൻവർ ലാൽ ശർമ്മ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടുമായും കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് തനിക്ക് കുടുംബം ആണെന്നും അശോക് ഗഹ്‌ലോട്ട്‌ ആണ് നേതാവ് എന്നും ഭൻവർ ലാൽ ശർമ്മ പ്രതികരിച്ചു.

സച്ചിൻ പൈലറ്റിന്‍റേതുള്‍പ്പെടെ 18 എം എൽ എ മാരുടെയും അഭാവത്തിൽ 107 പേരുടെ പിന്തുണ ഗഹ്‌ലോട്ട്‌ സർക്കാരിന് ഉണ്ടായിരുന്നു. സച്ചിൻ പൈലറ്റ് ഉൾപ്പെടെ ഉള്ളവർ കൂടി സർക്കാരിന് ഒപ്പം ചേരുമ്പോൾ കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം ഇരട്ടിയാകും.

Comments (0)
Add Comment