പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.സഭാ കവാടത്തില്‍ യുഡിഎഫ് നടക്കുന്ന എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി.
പ്രതിഷേധത്തിനിടയില്‍ ചോദ്യോത്തരവേള തുടര്‍ന്നെങ്കിലും ബഹളം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിഞ്ഞു. പ്രശ്ന പരിഹാരത്തിന് സ്പീക്കർ മുൻകൈയെടുക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ നടപടിയൊന്നും ആയില്ല. ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ‍്ഞ പിൻവലിക്കണം, തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് എംഎൽഎമാര്‍ സത്യാഗ്രഹം നടത്തുന്നത്. സത്യാഗ്രഹം തുടങ്ങി 5 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ നടപടി.