ശബരിമല: മാർഗനിർദേശം തേടി പോലീസ് സുപ്രീം കോടതിയിലേക്ക്

ശബരിമല യുവതീ പ്രവേശനം വിധി നടപ്പാക്കാൻ പോലീസ് സുപ്രീം കോടതിയിലേക്ക്. വിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശം വേണമെന്നാണ് പോലീസിന്‍റെ ആവശ്യം. ഇക്കാര്യം ചുണ്ടിക്കാട്ടി പോലീസ് സുപ്രീം കോടതിയിൽ ഹർജി നൽകും.

സന്നിധാനത്തടക്കം പോലീസ് സ്വീകരിച്ച നടപടികൾക്ക് എതിരെ ഹൈക്കോടതിയിൽ നിന്നും രുക്ഷ പരാമർശം ഉണ്ടായ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ പോലീസ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഡല്‍ഹിയിൽ അഭിഭാഷകരുമായി ചർച്ച നടത്തി. സുപ്രീം കോടതി വിധി നടപ്പക്കാൻ പോലീസ് എല്ലാ ക്രമീകരണവും സ്വീകരിച്ചിട്ടുണ്ട്.

വിധിയെ എതിർക്കുന്നവരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിനെ തുടർന്ന് വരുന്ന പരാമർശങ്ങൾ കാരണം വിധി നടപ്പാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ വിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശം വേണമെന്നാണ് പോലീസിന്‍റെ ആവശ്യം. സർക്കാർ സത്യവാങ്മൂലം നൽകുകയാണെങ്കിൽ ഇക്കാര്യവും ചുണ്ടിക്കാട്ടും. ഈ ആഴ്ച തന്നെ ഹർജി നൽകാനാണ് നിലവില് തീരുമാനം.

policeSabarimala
Comments (0)
Add Comment