ശബരിമല നട ഇന്ന് തുറക്കും; ഏറെ ആകാംഷയോടെ വിശ്വാസികളും പൊതുസമൂഹവും

Jaihind Webdesk
Wednesday, October 17, 2018

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. സ്ത്രീപ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ തുലാമാസ പൂജകൾക്കായി നട തുറക്കുന്ന ദിവസങ്ങളെ ഏറെ ആകാംഷയോടെയാണ് വിശ്വാസികളും പൊതുസമൂഹവും നോക്കികാണുന്നത്.

യുവതീ പ്രവേശന വിഷയത്തിൽ നിലക്കലിൽ പ്രതിഷേധിച്ച വിശ്വാസികളെ രാവിലെ പൊലീസ് നീക്കം ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ തടയുകയും,  പ്രതിഷേധം അക്രമത്തിന്‍റെ പാതയിലേയ്ക്ക് നീങ്ങുകയും ചെയ്തതിനെതുടര്‍ന്നാണ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയത്. വിശ്വാസ സംരക്ഷണ സേനയുടെ സമരപ്പന്തലും പൊലീസ് നീക്കം ചെയ്തു.

നിലയ്ക്കല്‍ വരെ മാത്രമാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതി ഉള്ളത്. ഇവിടെ നിന്നും ആളുകള്‍ എത്തുന്ന മുറയ്ക്ക് തന്നെ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പമ്പയിലേയ്ക്ക് എത്തിക്കാനുള്ള സൗകര്യങ്ങളാണ് ചെയ്തിട്ടുള്ളത്.