ശബരിമല: പോലീസ് ഉന്നതതലയോഗം ഇന്ന്

Jaihind Webdesk
Monday, October 29, 2018

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ഉന്നതതല യോഗം ഇന്ന് ചേരും. പോലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ക്രമസമാധാന പ്രശ്നങ്ങളും നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യും.

പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവടങ്ങളിലെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തും. നിലവിലെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗം ചർച്ച ചെയും. മണ്ഡലകാലത്തെ സുരക്ഷാ ക്രമീകരണങ്ങളും ഉന്നതതല യോഗം വിലയിരുത്തും. ശബരിമല വിഷയത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ നടപടികളും യോഗം ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട കേസുകളിലെ പോലീസ് നടപടി അന്തിമ ഘട്ടത്തിലാണ്.

ഡി.ജി.പി ലോക്നാഥ് ബെഹറ, എ.ഡി.ജി.പിമാർ, ഐ.ജിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് 3,345 പേരാണ് ഇതുവരെ അറസ്റ്റിലായത്. 517 കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 178 പേരെ റിമാൻഡ് ചെയ്തു.