എ.കെ. സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; എം.എസ് പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

Jaihind News Bureau
Saturday, August 17, 2019

ശബരിമല മേൽശാന്തിയായി മലപ്പുറം സ്വദേശിയായ എ.കെ. സുധീർ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എം.എസ് പരമേശ്വരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ഒബതാമത്തെ നറുക്കിലാണ് എ.കെ.സുധീർ നമ്പൂതിരിയെയും ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തത്. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലെയുൾപ്പടെ മേൽശാന്തിയായിരുന്നു അദ്ദേഹം. ശബരിമല-മാളികപ്പുറം മേൽശാന്തി തെരഞ്ഞെടുപ്പിനുള്ള അഭിമുഖത്തിൽ 18 പേരാണ് പങ്കെടുത്തത്. ഇത്തവണ മുതൽ പുതുതായി ചുമതലയേൽക്കുന്ന മേൽശാന്തിമാർക്ക് തന്ത്രിയുടെ നേതൃത്വത്തിൽ ഒരു മാസത്തെ പരിശീലനം നൽകും