ശബരിമല : മകരവിളക്ക് ഉത്സവത്തിനായി നാളെ നട തുറക്കും

webdesk
Saturday, December 29, 2018

മകരവിളക്ക് ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും. മണ്ഡലകാലത്തുണ്ടായ തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുള്ള കഠിന പരിശ്രമത്തിലാണ് പോലീസ്. അതേ സമയം മകരവിളക്ക് കാലത്ത് വീണ്ടും തിരിച്ചെത്തുമെന്നാണ് വന്ന യുവതികളിൽ പലരും പറഞ്ഞ് പോയതും.

ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവബഹുലമായ കാഴ്ചകൾക്കായിരുന്നു ഇത്തവണത്തെ മണഡലകാലം സാക്ഷിയായത്. മഞ്ചുവും മനിതീ സംഘവും ബിന്ദുവും കനക ദുർഗ്ഗയുമെല്ലാം പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കിമലയിറങ്ങി. മുഖ്യമന്ത്രിയുടെ ഉറപ്പിലായിരുന്നു മനീതി സംഘമടക്കം ശബരിമലയിലേക്കെത്തിയിരുന്നത്. ദേവസ്വം മന്ത്രിയും പ്രസിഡന്റും പ്രതിഷേധത്തിന്റെ വ്യാപ്തി മനസിലാക്കി യുവതീ പ്രവേശനത്തിന്നെതിരെ രംഗത്ത് വന്നപ്പോൾ മറ്റു ചിലമന്ത്രിമാരും മുഖ്യനും യുവതീകളെ കയറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയണിപ്പോഴും. വിഷയത്തിൽ സർക്കാര്യം പാർട്ടിയുംരണ്ടു തട്ടിൽ ആയിക്കഴിഞ്ഞുവെന്നും സാരം.

ഈ സാഹചര്യത്തിൽ മകരവിളക്ക് കാലത്തും സ്ഥിതിഗതികൾ അത്ര ശാന്തമായേക്കില്ലെന്നാണ് സൂചന. നിരോധനാജ്ഞയടക്കം തുടർന്നേക്കുമെന്നാണ് വിവരം. വീണ്ടും വരുമെന്ന് പറഞ്ഞ് പോയ യുവതികൾ തിരികെയെത്തിയേക്കാനുള്ള സാധ്യതയും തള്ളാനാവില്ല. വൃതം നോക്കുന്ന ചില യുവതികളും 41 ദിവസത്തെ വൃതം പൂർത്തിയാക്കി മല കയറാനെത്തുമെന്നും സൂചനയുണ്ട്.മകരവിളക്ക് കാലത്തടക്കം ശക്തമായ തിരക്കാണ് ശബരിമലയിലുണ്ടാകാറുള്ളത്. ഈ സമയത്ത് യുവതികളെത്തിയാൽ അത് പോലീസിന്റെ കൈകളിലും സുരക്ഷ നിൽക്കാതെ വന്നേക്കുമെന്നും അധികാരികൾക്കടക്കം ഭയമുണ്ട്. ഇവയൊക്കെ കണക്കിലെടുത്താണ് കോടതി വിധി വരും വരെ ഈ തീർത്ഥാടന കാലത്ത് യുവതികൾ എത്തരുതെന്ന് ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനും പോലും പറയേണ്ടി വന്നത്.ജനുവരി 14 ന് വൈകിട്ടാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയുംമകരവിളക്ക് ദർശനവും. 20ന് ക്ഷേത്രനട അടയ്ക്കും.