ശബരിമല : നിയമസഭയെ പ്രക്ഷുബ്ധമാകും; നിരോധനാജ്ഞ പിൻവലിക്കുന്നതു വരെ സഭ സ്തംഭിപ്പിക്കാൻ യുഡിഎഫ്

Jaihind Webdesk
Wednesday, November 28, 2018

Kerala-Niyama-sabha

ശബരിമല യുവതീപ്രവേശന വിവാദം ഇന്നു മുതൽ നിയമസഭയെ പ്രക്ഷുബ്ധമാക്കും. ശബരിമലയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ പിൻവലിക്കുന്നതു വരെ സഭ സ്തംഭിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുമ്പോൾ കോടതിവിധി ഉയർത്തിയാവും സർക്കാർ പ്രതിരോധിക്കുക. മണ്ഡലകാലം തുടങ്ങിയിട്ടും ഇതുവരെ ശബരിമലയില അടിസ്ഥാന സൗകര്യം ഏർപ്പെടുത്താത്ത സർക്കാരിന്‍റെ നടപടിയും വിമർശന വിധേയമാകും. രാവിലെ ചോദ്യോത്തരവേള മുതൽ തന്നെ വിഷയത്തിൽ പ്രതിഷേധമുയർന്നേക്കും.

ശബരിമല സംബന്ധിച്ചുള്ള മുഴുവൻ പ്രശ്‌നങ്ങളും ഉന്നയിക്കാൻ യു.ഡി.എഫ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകാനും സാധ്യതയുണ്ട്. ഇതിനിടെ ബി.ജെ.പി അംഗമായ ഒ. രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി സഭയിലിരിക്കാൻ പി.സി ജോർജ്ജ് തീരുമാനിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുമായി നടത്തിയ ചർച്ചകളുടെ ഭാഗമായാണ് തീരുമാനം.