കേരളത്തിൽ ഇടതുപക്ഷത്തിന്‍റെയും സിപിഎമ്മി‍ന്‍റെയും പരാജയ കാരണം ശബരിമല വിഷയം കൂടിയാണ് : എം.വി ഗോവിന്ദൻ

Jaihind Webdesk
Saturday, May 25, 2019

കേരളത്തിൽ ഇടതുപക്ഷത്തിന്‍റെയും സിപിഎമ്മി‍ന്‍റെയും പരാജയ കാരണം ശബരിമല വിഷയം കൂടിയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് വോട്ട് ചോർന്നിട്ടുണ്ട്. ശബരിമല വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇടതുപക്ഷത്തിനായിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെഎസ്ടിഎ കണ്ണൂർ ജില്ലാ പഠനക്യാമ്പ് പറശിനിക്കടവ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു എം.വി ഗോവിന്ദന്‍റെ വിമർശനങ്ങൾ.