ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകാം; അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിക്കാൻ പാടില്ല

Jaihind Webdesk
Wednesday, March 13, 2019

മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ചർച്ച നടത്തി. ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടികാറാം മീണ പറഞ്ഞു. അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിക്കാൻ പാടില്ലെന്നും ടീകാ റാം മീണ വ്യക്തമാക്കി.

അതേസമയം ശബരിമല മാത്രമല്ല എല്ലാ സമകാലീന വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാകാമെന്ന് യു ഡി എഫ് പറഞ്ഞു. അതേസമയം സർവ്വകക്ഷിയോഗത്തിൽ രാഷ്ട്രീയ പ്രതിനിധികൾക്ക് അവഗണന. മതിയായ ഇരിപ്പിടങ്ങൾ ഒരുക്കാത്തതിലാണ് പ്രതിഷേധം.[yop_poll id=2]