ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് തോല്‍വി ; പരാജയം സിറ്റിങ് സീറ്റില്‍

Jaihind News Bureau
Wednesday, December 16, 2020

 

തിരുവനന്തപുരം : ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് തോല്‍വി. വെങ്ങാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലായിരുന്നു സുരേഷ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഭഗത് റൂഫസാണ് ഇവിടെ വിജയിച്ചത്. 18495 വോട്ടുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ 16864 വോട്ട് നേടാനെ ബിജെപിക്കായുള്ളൂ.

അതേസമയം തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ബി.ഗോപാലകൃഷ്ണനും തോറ്റു. 241 വോട്ടുകള്‍ക്കാണ് പരാജയം. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.