യുക്രെയ്നില്‍ റഷ്യയുടെ വ്യോമാക്രമണം; പ്രതിരോധിക്കുമെന്ന് യുക്രെയ്ന്‍

Jaihind Webdesk
Thursday, February 24, 2022

 

മോസ്‌കോ: യുക്രെയ്നെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ ക്രമറ്റോസ്‌കില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി. കീവിലും കാര്‍ക്കിവിലും ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോണ്‍ബാസ്‌കില്‍ സൈനിക നടപടിക്ക് പുടിന്‍ അനുമതി നല്‍കി മിനിറ്റുകള്‍ക്കുളളിലാണ് വ്യോമാക്രമണം നടന്നത്. യുക്രെയ്ന്‍ തിരിച്ചടിക്കുന്നതായും റിപ്പോർട്ടുകള്‍.

ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നാണ് യുക്രെയ്ന് പുടിന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആയുധംവെച്ച് കീഴടങ്ങാനാണ് യുക്രെയ്ന്‍ സൈനികര്‍ക്ക് പുടിന്‍റെ താക്കീത്. എന്നാല്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നായിരുന്നു യുക്രെയ്ന്‍റെ പ്രതികരണം.

ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിന് ഉപയോഗിക്കുന്ന സൈനികവാഹനങ്ങള്‍ ഉള്‍പ്പെടെ യുക്രെയ്ന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ അണിനിരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് യുക്രെയ്നെ വളഞ്ഞിട്ടുള്ളതെന്നാണ് റിപ്പോർട്ടുകള്‍.