ജലീലിന്‍റെ ബന്ധുനിയമനം ചര്‍ച്ചയാക്കി പ്രതിപക്ഷം; ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി

Jaihind Webdesk
Tuesday, December 4, 2018

KT-Jaleel-Sabha

കെ.ടി.ജലീല്‍ വിഷയത്തില്‍ സഭ ഇന്നും പ്രക്ഷുബ്ദ്ധമായി.  മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധു നിയമനത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കെ. മുരളീധരനാണ് നോട്ടീസ് നൽകിയത്. ജലീലിനെ പിൻതുണച്ച് മുഖ്യമന്ത്രിയും എത്തി. ബന്ധു നിയമനത്തിൽ മുഖ്യമന്ത്രിയും ഉത്തരവാദിയെന്ന് കെ മുരളീധരൻ പറഞ്ഞു.

കെ.ടി. ജലീലിന്‍റെ ബന്ധുനിയമനം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കെ.മുരളീധരന്‍ ആണ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്.

അതേസമയം, ഇത് അടിയന്തിര പ്രാധാന്യമുള്ള വിഷയമല്ലെന്നും നിയമനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ടി അദീപിന്റെ നിയമനത്തിൽ ക്രമവിരുന്ധമായി ഒന്നും ഇല്ലെന്നും വിവാദം അനാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമനം മന്ത്രിസഭയിൽ വെയ്ക്കണമെന്ന് നിർദ്ദേശം അട്ടിമറിച്ചു. മന്ത്രി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.ഫയല്‍ മുഖ്യമന്ത്രി ഒപ്പിട്ടു. അതിനാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഉത്തരവാദിയാണ്. ജലീൽ രാജിവെയ്ക്കണമെന്നും നഗ്നമായ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും കെ.മുരളീധരന്‍ പറഞ്ഞു. ബന്ധുനിയമന വിവാദത്തില്‍ ജയരാജനെ പുറത്ത് നിറുത്തിയ മുഖ്യമന്ത്രി ജലീലിനെ വെള്ളപൂശുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍, ബന്ധു നിയമനം സാധാരണ നടപടിയാണെന്നും അഴിമതി തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.