കർണാടക വിഷയത്തിൽ തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്‍റ് പ്രക്ഷുബ്ധം

കർണാടക വിഷയത്തിൽ തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്‍റ് പ്രക്ഷുബ്ധമായി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടു മണി വരെ നിറുത്തി വെച്ചു. ലോക്സഭയിൽ പ്രതിപക്ഷം ഇറങ്ങി പോയി

രാജ്യസഭയിൽ ചോദ്യോത്തരവേള റദ്ദാക്കി വിഷയം ചർച്ച ചെയ്യണമെന്ന കോൺഗ്രസിലെ രാജീവ് ഗൗഡയുടെ ആവശ്യം ചെയർമാൻ വെങ്കയ്യ നായിഡു തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. തുടർന്ന് 12 മണി വരെ രാജ്യസഭ നിർത്തിവെച്ചു. സഭാനടപടികൾ പുനരാരംഭിച്ചപ്പോൾ പ്രതിഷേധം കുടുതൽ ശക്തമായി. തുടർന്നാണ് ഉചയക്ക് രണ്ടു മണി വരെ രാജ്യസഭ വീണ്ടും നിറുത്തിവെച്ചത്.

ലോക്സഭയും തുടർച്ചയായ മൂന്നാം ദിവസവും കർണ്ണാടക വിഷയത്തിൽ പ്രക്ഷുബ്ധമായി. ഭരണ ഘടന പദവി വഹിക്കുന്ന മന്ത്രി ഡി.കെ ശിവകുമാറിനെ മുംബൈയിൽ പോലീസ് തടഞ്ഞത് ഭരണഘടന ലംഘനമാണ് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രജ്ഞൻ ചൗധരി പറഞ്ഞു

തുടർന്ന് ‘ജനാധിപത്യം സംരക്ഷിക്കുക’ എന്ന മുദവാക്യം മുഴക്കി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

Adhir Ranjan Chowdhury
Comments (0)
Add Comment