യു.എ.പി.എ അറസ്റ്റിൽ പോലീസിനെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി; ലഘുലേഖ കൈയ്യിൽ വച്ചതിന് യുഎപിഎ ചുമത്തിയ ആദ്യ സംസ്ഥാനം കേരളമാണെന്ന് പ്രതിപക്ഷ നേതാവ്

Jaihind News Bureau
Monday, November 4, 2019

യു.എ.പി.എ അറസ്റ്റിൽ പോലീസിനെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി. വ്യക്തമായ തെളിവുകളോടെയാണ് അറസ്റ്റ് ചെയ്തതെന്നും എന്തിനാണ് മാവോയിസ്റ്റുകളെ പരിശുദ്ധരായി ചിത്രീകരിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ലഘുലേഖ കൈയ്യിൽ വച്ചതിന്‍റെ പേരിൽ യുഎപിഎ ചുമത്തിയ ആദ്യ സംസ്ഥാനം കേരളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭയിൽ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.