കൊവിഡ് ആർടിപിസിആർ ടെസ്റ്റിന്റെ തുക കുറയ്ക്കണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് പത്മജ വേണുഗോപാൽ. കൊവിഡ് സാന്നിധ്യം തിരിച്ചറിയാന്‍ ഏറ്റവും ഭലപ്രദമായ ആർടിപിസിആറിന് രാജ്യത്തെ ഉയർന്ന തുകയാണ് കേരളത്തില്‍ ഈടാക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ടെസ്റ്റിന്റെ തുക കുറയ്ക്കാന്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഫേസ്ബുക്കിലൂടെ പത്മജ വേണുഗോപാൽ അഭ്യർത്ഥിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ആർടിപിസിആർ ടെസ്റ്റ് ചാർജ് കേരളത്തിൽ കുത്തനെ കുറയ്ക്കണം.. കോവിഡ് കണ്ടെത്താനുള്ള ആർ ടി പി സിആർ ടെസ്റ്റിന് രാജ്യത്തെ ഏറ്റവും കൂടുതൽ ചാർജ് സ്വകാര്യ ലാബുകളിൽ ഈടാക്കുന്ന സംസ്ഥാനം കേരളമാണ്..കേരളത്തിൽ ആർടിപിസിആർ ടെസ്റ്റിന് ചാർജ് ഈടാക്കുന്നത് 1700 രൂപ.. ഈ ഭീമമായ തുക സാധാരണക്കാർക്കും പാവപ്പെട്ടവർക്കും താങ്ങാൻ കഴിയില്ല..
ഒഡീഷയിൽ 400 രൂപയും മഹാരാഷ്ട്രയിൽ 500 രൂപയും മാത്രമേ ഇതിന് ചാർജ് ഈടാക്കുന്നുള്ളൂ..
സർക്കാർ അടിയന്തരമായി ഇടപെട്ട് ചാർജ് പരമാവധി കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
പത്മജ വേണുഗോപാൽ, കെപിസിസി വൈസ് പ്രസിഡണ്ട്