പോലീസ് സ്‌റ്റേഷനില്‍ ബോംബെറിഞ്ഞത് ആര്‍.എസ്.എസ് പ്രചാരക്; വീഡിയോ പുറത്ത്

Jaihind Webdesk
Saturday, January 5, 2019

ഹര്‍ത്താല്‍ ദിനത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ട അക്രമങ്ങളുടെ ഭാഗമായി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരകനാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആര്‍.എസ്.എസിന്റെ നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍ ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരിക്കുകയാണ്. ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണ്‍ ആര്‍.എസ്.എസിന്റെ നെടുമങ്ങാട് ജില്ലാ പ്രചാരക് ആണ്. നാലു ബോംബുകളാണ് പ്രവീണ്‍ പൊലീസിനും സ്റ്റേഷനും നേരെ എറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടരികിലാണ് ബോംബ് വീണ് പൊട്ടിയത്.