തെരഞ്ഞെടുപ്പ് തോറ്റാൽ മുന്നണി മാറില്ല : ആർ.എസ്.പി

Jaihind Webdesk
Tuesday, June 1, 2021

തെരഞ്ഞെടുപ്പിൽ തോറ്റാൽ മുന്നണി മാറില്ലെന്ന് ആർ.എസ്.പി. എന്നാൽ ഉചിതമായ സമയത്ത് മാറ്റം വേണ്ടി വന്നാൽ മാറുമെന്നും എ.എ അസീസ് പറഞ്ഞു. ” ആർ.എസ്.പി.യിൽ പൊട്ടിത്തെറിയില്ല. മുന്നണി മാറണമെന്ന് ചിലർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ തോറ്റാൽ മുന്നണി മാറില്ല. ഉചിതമായ സമയത്ത് മാറ്റം വേണ്ടി വന്നാൽ മാറും.” അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ടു നിന്ന് സ്വന്തം ആവശ്യത്തിനാണ്. ബി.ജെ.പിയുമായും മതമൗലിക പാർട്ടികളുമായും സി പി എം സഖ്യമുണ്ടാക്കിയെന്ന് എൻ.കെ പ്രേമചന്ദ്രൻ. യു.ഡി.എഫിനെ മുന്നണിയായി തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കോൺഗ്രസിന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തന്റെ ഭാഗത്തു നിന്നു പാർട്ടിയെ ദുർബലപ്പെടുത്തുന്ന നടപടി ഉണ്ടാകില്ലെന്നു ഷിബു ബേബി ജോൺ പറഞ്ഞു.