കൊച്ചി മെട്രോയ്ക്ക് 34 കോടി യുടെ നഷ്ടം

Jaihind News Bureau
Saturday, September 19, 2020

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ കൊച്ചി മെട്രോയ്ക്ക് മാത്രമായി 34.18 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കേന്ദ്ര പാർപ്പിട-നഗരകാര്യ മന്ത്രാലയം അറിയിച്ചു. പാർലമെൻറിൽ ബെന്നി ബഹനാൻ എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രാലയം കണക്കുകൾ വ്യക്തമാക്കിയത്. രാജ്യത്തെ 5 മെട്രോകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഡൽഹി മെട്രോയ്ക്ക് 1,609 കോടിയും,ബാംഗ്ലൂർ ന് 170 കോടിയും ചെന്നൈയ്ക്ക് 80 കോടിയും ലക്‌നൗ മെട്രോയ്ക്ക് 90 കോടി വീതവും നഷ്ടം സംഭവിച്ചു.