21 കോടിയുടെ തട്ടിപ്പ്; എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓഫീസുകളില്‍ വ്യാപക പരിശോധന

 

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്ഒ) മുംബൈയിലെ ഓഫീസില്‍ 21 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ പരിശോധന ശക്തമാക്കി അധികൃതർ.  രാജ്യമൊട്ടാകെയുള്ള ഇപിഎഫ്ഒ ഓഫീസുകളിൽ സൂക്ഷ്മപരിശോധന നടത്താനാണ് തീരുമാനം.

മുംബൈ കാന്തിവാലി ഇപിഎഫ് ഓഫീസിൽ അടുത്തിടെ നടത്തിയ ഓഡിറ്റിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. ഓഫീസിലെ ക്ലാർക്കാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തിയത്. അതിഥി തൊഴിലാളികളുടേത് ഉള്‍പ്പെടെ 817 ബാങ്ക് അക്കൗണ്ടുകൾ വഴി 21.5 കോടി രൂപയാണ് തട്ടിയെടുത്തത്.  കാന്തിവാലി ഓഫീസിലെ ആറ് ജീവനക്കാരെ സസ്‌പെന്‍റ്  ചെയ്തു.

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാർക്ക് നിക്ഷേപം പിൻവലിക്കാൻ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് മെയ് 31 വരെ 18,700 കോടി രൂപയാണ് പിൻവലിക്കപ്പെട്ടത്. ഇതുള്‍പ്പെടെ എല്ലാ ഇടപാടുകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം.

Comments (0)
Add Comment