റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റിയുടെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാർഡിന് ഡോ.കെ പവിത്രന്‍ അര്‍ഹനായി

Jaihind Webdesk
Thursday, May 26, 2022

റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റിയുടെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തിലെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് ഡോ.കെ പവിത്രന്‍ അര്‍ഹനായി. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മെഡിക്കല്‍ ഓണ്‍കോളജിസ്റ്റാണ് ഡോ.കെ പവിത്രന്‍. ക്യന്‍സര്‍ ചികിത്സ മേഖലയില്‍ അദ്ദേഹം പിന്തുടരുന്ന ഉയര്‍ന്ന നൈതീകതയ്ക്കുള്ള അംഗീകാരമായിട്ടാണ് പുരസ്‌കാരം സമ്മാനിച്ചത്.

ചടങ്ങില്‍ പി.ഡി.ജി.കെ.സി. ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്‍റ് നിസാം, വൊക്കേഷണല്‍ സര്‍വീസ് ഡയറക്ടര്‍ പ്രദീപ്, അസിസിറ്റന്‍റ് ഗവര്‍ണര്‍ നാരായണമേനോന്‍, സെക്രട്ടറി രാകേഷ് രാജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.