‘കണ്ണൂരിലെ സിപിഎം പ്രമാണിമാർ വിചാരിച്ചിട്ട് സുധാകരനെ തൊടാന്‍ സാധിച്ചില്ല, പിന്നെയാണ് ഏതോ ഒരു വർഗീസ്’

Jaihind Webdesk
Wednesday, March 9, 2022

 

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിന്‍റെ കൊലവിളി പ്രസംഗത്തില്‍ പ്രതികരണവുമായി റോജി എം ജോണ്‍ എംഎല്‍എ.  കണ്ണൂരിലെ സിപിഎമ്മിന്‍റെ പ്രമാണിമാർ വിചാരിച്ചിട്ട് സുധാകരനെ തൊടാൻ സാധിച്ചിട്ടില്ല, പിന്നെ അല്ലേ ഇടുക്കിലെ ഏതൊ ഒരു വർഗീസ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

 

https://www.facebook.com/rojimjohn/photos/a.352722218234365/2049055708600999/

 

സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അതൊരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണെന്നുമാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം. ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസംഗം.

സിപിഎമ്മിന്‍റേത് കൊലക്കത്തി രാഷ്ട്രീയമാണെന്ന് പ്രഖ്യാപിക്കുന്ന വാക്കുകളാണ് ഇടുക്കി ജില്ലാ സെക്രട്ടറിയില്‍ നിന്നുണ്ടായത്. എം.എം മണിയുടെ വണ്‍, ടൂ, ത്രീ പ്രസംഗത്തെ ഓർമ്മിപ്പിക്കുന്ന പ്രസംഗമാണ് ഇപ്പോള്‍ വര്‍ഗീസും നടത്തിയിരിക്കുന്നത്. തങ്ങളുടേത് കൊലപാതക രാഷ്ട്രീയം തന്നെ എന്ന് അടിവരയിട്ട് പറയുകയാണ് സിപിഎം നേതാക്കള്‍. അതേസമയം കൊലവിളി പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി.