‘മണ്ടത്തരം വിളമ്പുന്നതില്‍ മത്സരം; ഗപ്പ് വിട്ടുകൊടുക്കല്ലെ മാഷേ’: പരിഹസിച്ച് റോജി എം ജോണ്‍

 

അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രസ്താവനകളും നിരന്തരമായി നടത്തി സ്വയം അപഹാസ്യനായി മാറിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരിഹസിച്ച് എഐസിസി സെക്രട്ടറിയും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍. മണ്ടത്തരം പറയുന്നതില്‍ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനെ കടത്തിവെട്ടിയ ഗോവിന്ദന്‍ മാഷ് ഇപ്പോള്‍ ആർഷോയില്‍ നിന്നാണ് കനത്ത മത്സരം നേരിടുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

റോജി എം ജോണ്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

 

മണ്ടത്തരങ്ങൾ അഭിമാനത്തോടെ വിളമ്പുന്നതിൽ ഇ പി ജയരാജനെ കടത്തിവെട്ടിയ ഗോവിന്ദൻ മാഷ് കനത്ത മത്സരമാണ് ഇപ്പോൾ ആർ ‘ഷോ’ യിൽ നിന്നും നേരിടുന്നത്. ഒരു കാരണവശാലും ‘ഗപ്പ് ‘ വിട്ട് കൊടുക്കല്ലെ മാഷെ !!!

Comments (0)
Add Comment