‘പെട്രോൾ വില 100 കടത്തിയ മരണവീട്ടിലെ പോക്കറ്റടിക്കാരന് നല്ല നമസ്കാരം’ : ട്രോള്‍ ചിത്രം പങ്കുവെച്ച് റോജി എം ജോണ്‍

Jaihind Webdesk
Monday, June 7, 2021

കൊവിഡ് മഹാമാരിയില്‍ ദുരിതത്തിലായ ജനങ്ങളെ കൂടുതല്‍  കഷ്ടത്തിലാക്കുന്ന ഇന്ധനവില വര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് റോജി എം ജോണ്‍ എം.എല്‍.എ. പെട്രോൾ വില 100 കടത്തിയ മരണവീട്ടിലെ പോക്കറ്റടിക്കാരന് നല്ല നമസ്കാരമെന്ന് റോജി എം ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബാറ്റുയര്‍ത്തി ‘സെഞ്ച്വറി’ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്രോള്‍ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

രാജ്യത്ത് പലയിടങ്ങളിലും പെട്രോള്‍ വില ഇതിനോടകം 100 കടന്നു. കേരളത്തിലും ഇന്ന് പ്രീമിയം പെട്രോള്‍ വില 100 കടന്നിരുന്നു. ജനം ദുരിതക്കയത്തില്‍ നട്ടം തിരിയുമ്പോഴും കുതിച്ചുകയറുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.