‘പോളണ്ടിനെയും സ്പ്രിങ്ക്ളറിനെയും പറ്റി ഒരക്ഷരം മിണ്ടരുത്’; മുഖ്യമന്ത്രിയെ പരിഹസിച്ച് റോജി.എം.ജോണ്‍

Jaihind News Bureau
Monday, April 20, 2020

പത്രസമ്മേളനത്തില്‍ സ്പ്രിങ്ക്‌ളര്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിയെ പരിഹസിച്ച് റോജി.എം.ജോണ്‍ എംഎല്‍എ. ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്…സ്പ്രിങ്ക്ളറിനെ പറ്റി ഒരക്ഷരം മിണ്ടരുത്’ എന്നാണ് റോജി.എം.ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സ്പ്രിങ്ക്ളറിനെ കുറിച്ചുള്ള ചോദ്യങ്ങളോട് ചരിത്രം തീരുമാനിക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ നുണകള്‍ പ്രചരിപ്പിക്കുന്നെന്ന് പറഞ്ഞ അദ്ദേഹം വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നേരമില്ലെന്നും ക്ഷോഭത്തോടെ പ്രതികരിച്ചു.

സ്പ്രിംഗ്‌ളറും ഫൈസറും തമ്മിലുള്ള ബന്ധം മുഖ്യമന്ത്രിക്കുകൂടി അറിവുള്ളതായിരുന്നോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്കെന്തെല്ലാം വിവാദങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമോ ആ വഴിക്കെല്ലാം നിങ്ങള്‍ നോക്കിക്കോളൂ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. ഐ.ടി സെക്രട്ടറി മാത്രമെടുത്ത തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് ഐ.ടി സെക്രട്ടറി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഐ.ടി സെക്രട്ടറിയോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.