ഷാങ്ങ് ഹായ് ഓപ്പണ്‍ : റോജർ ഫെഡറർ പ്രീ ക്വാട്ടറിൽ

ഷാങ്ങ് ഹായ് ഓപ്പണിൽ റോജർഫെഡറർ പ്രീ ക്വാട്ടറിൽ കടന്നു. റഷ്യയുടെ ഡാനിയേൽ മെദ്വദേവിനെ മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിലാണ് ഫെഡറർ തോൽപ്പിച്ചത്. ആദ്യസെറ്റ് ഫെഡറർ 6-4 നാണ് സ്വന്തമാക്കിയത്. എന്നാൽ രണ്ടാം സെറ്റ് മെദ്വദേവ് തിരിച്ചുപിടിച്ചു. മൂന്നാം സെറ്റിൽ നിർണ്ണായക ബ്രേക്ക് പോയന്റ് നേടിയ ഫെഡറർ 6-4 ന് സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.

Shanghai Masters TennisRoger FedererDaniil Medvedev
Comments (0)
Add Comment