കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലില്‍ മോഷണം. ജയിൽ കോംപൗണ്ടിനുള്ളിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്‍റെ ഓഫീസിലാണ് മോഷണം നടന്നത്. ഓഫിസിന്‍റെ പൂട്ട് തകർത്ത് രണ്ട് ലക്ഷം രൂപയോളം കവർന്നു. പുലർച്ചെയാണ് കവർച്ച നടന്നതെന്നാണ് സംശയിക്കുന്നത്. മുഴുവൻ സമയവും സായുധ സേനാംഗങ്ങൾ കാവൽ നിൽക്കുന്ന ജയിൽ കവാടത്തിന് തൊട്ടടുത്തുള്ള ഓഫിസിലാണ് മോഷണം നടന്നത്. കണ്ണൂർ ടൗൺ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.