കോട്ടയത്ത് വാഹനങ്ങളുടെ കൂട്ടയിടി : ആറ് വാഹനങ്ങള്‍ക്ക് കേടുപാട്

Jaihind Webdesk
Friday, August 13, 2021

കോട്ടയത്ത് ബേക്കർ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം വിട്ട ബസ് ശീമാട്ടി റൗഡാനക്ക് സമീപം സ്ഥാപിച്ചിരുന്ന ഡിവൈഡർ ഇടിച്ചു തകർത്ത് ആറു വാഹനങ്ങളുമായി കൂട്ടിയിടിച്ചു. യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. തിരുനക്കര ബസ് സ്റ്റാൻഡിൽ നിന്നും ഇറങ്ങി വന്ന കോട്ടയം കൊല്ലാട് റൂട്ടിലോടുന്ന ഷൈനിംങ് സ്റ്റാർ എന്ന ബസിന്‍റെ ടയറിന്‍റെ കാറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡിവൈഡറിൽ ഇടിച്ച്
മുൻ നിരയിൽ പോകുകയായിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിച്ചു.

ഏഷ്യനെറ്റ് കേബിൾ വിഷന്‍റെ ആട്ടോ, മറ്റ് രണ്ട് സവാരി ഓട്ടോറിക്ഷ, ഒരു കാർ എന്നിവയുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നിട് മറ്റൊരു യാത്ര ബസിലിടിച്ചാണ് അപകടമുണ്ടാക്കിയ ബസ് നിന്നത്. കാർ യാത്രികനായ ഒരാൾക്ക് നിസ്സാര പരിക്കേറ്റു.
അപകടത്തെതുടർന്ന് ബേക്കർ ജംഗ്ഷനിൽ ഗതാഗത കുരുക്കും ഉണ്ടായി. ഫയർഫോഴ്സും,പോലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.