ന്യൂഡൽഹി: പുതുക്കിയ നീറ്റ് യുജി ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചത്. ചില പരീക്ഷാർഥികൾക്ക് പ്രത്യേകമായി നല്‍കിയ അധികമാര്‍ക്ക് ഒഴിവാക്കിയതിന് ശേഷമുള്ള റാങ്കാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു
ജൂണ്‍ നാലിനാണ് നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചത്. 67 വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെ വിവാദങ്ങളും തലപൊക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള നിരവധി ക്രമക്കേടുകള്‍ ചൂണ്ടികാട്ടി വന്‍പ്രതിഷേധം ഉയർന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികൾ സുപ്രീം കോടതി മുമ്പാകെ എത്തിയിരുന്നു.