തെലങ്കാനയിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ നോക്കിയ സിപിഎം; ബിജെപിയേയും സിപിഎമ്മിനെയും നിലംപരിശാക്കി രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായ കഥ

ഹിമാചല്‍പ്രദേശ് ഒഴികെയുള്ള ഹിന്ദി സംസ്ഥാനങ്ങളില്‍ നിന്നെല്ലാം കോണ്‍ഗ്രസ് ഭരണം പടിയിറങ്ങിയെങ്കിലും മുഖ്യപ്രതിപക്ഷവും സാന്നിധ്യവും കോണ്‍ഗ്രസ് തന്നെയാണ്. ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിനേക്കാള്‍ പരിക്കേറ്റത് ദേശീയ പാർട്ടിയായിമാറിയ ആം ആദ്മി പാർട്ടിക്കും സി.പി.എം ഉള്‍പ്പെടെയുള്ള ഇടതു കക്ഷികള്‍ക്കും ചെറുപാർട്ടികള്‍ക്കുമാണ്. കർണാടക തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സീറ്റുകളിലും കെട്ടിവെച്ച പണം ആം ആദ്മി പാർട്ടിക്ക് നഷ്ടമായെങ്കിലും രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാർട്ടി രംഗത്തിറങ്ങുകയായിരുന്നു. എന്നാല്‍ എല്ലാവടെയും ദയനീയമായി തോല്‍ക്കുകയും ചെയ്തു.

മധ്യപ്രദേശില്‍ 0.51 ശതമാനവും രാജസ്ഥാനില്‍ 0.38 ശതമാനവും ഛത്തീസ്ഗഡില്‍ 0.93 ശതമാനവുമാണ് വോട്ടുവിഹിതം. ഛത്തീസ്ഗഡ് നിയമസഭയില്‍ നിലവില്‍ മൂന്ന് സീറ്റ് ഉണ്ടായിരുന്ന ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡിന് (ജെ) ഇക്കുറി ഒറ്റ സീറ്റ് പോലും നേടാനായിട്ടില്ല. അതേസമയം രാജസ്ഥാനില്‍ സീറ്റു ചർച്ചകളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ സി.പി.എം കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് രംഗത്തിറങ്ങിയത്. ആകെയുണ്ടായിരുന്ന രണ്ട് സിറ്റിങ് സീറ്റുകളും സി.പി.എമ്മിനെ കെെവിട്ടു. അതേസമയം തെലങ്കാനയിലെ കോണ്‍ഗ്രസിന്‍റെ പ്രകടനം ശ്രദ്ധേയമായിരിക്കുകയാണ്. ഏഴ് എം.എല്‍.എമാരില്‍ നിന്ന് ഒറ്റക്ക് അധികാരത്തിലെത്തുകയായിരുന്നു. 2018 ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ അതില്‍ നിന്ന് 12 പേർ പിന്നീട് പാർട്ടി വിട്ടു. 202ല്‍ നടന്ന ഗ്രേറ്റർ ഹെെദരാബാദ് മുനിസിപ്പല്‍ കോർപറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ആർ.എസിനു പിന്നില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് രണ്ട് സീറ്റായിരുന്നു.

ബി.ആർ.എസും ബി.ജെ.പിയും തമ്മിലാണ് തെലങ്കാനയില്‍ മത്സരമെന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാല്‍ ആ പ്രവചനത്തെയൊക്കെ മറികടന്ന് കോണ്‍ഗ്രസ് തെലങ്കാനയില്‍ കളം പിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ തന്നെയാണ് തെലങ്കാനയില്‍ ഇത്തവണ വിജയിക്കാന്‍ സാധിച്ചത്. അവിടെ 19 സീറ്റില്‍ തനിച്ചു മത്സരിച്ച  സി.പി.എം ഒരിടത്തു പോലും വിജയിച്ചില്ല. കോണ്‍ഗ്രസ് സഖ്യത്തില്‍ ഒരു സീറ്റില്‍ മത്സരിച്ച സി.പി.ഐ വിജയിച്ചു. സി.പി.എമ്മിനു സ്വാധീനമുള്ള ഖമ്മം ജില്ലയിലെ മത്സരം കോണ്‍ഗ്രസിനു വെല്ലുവിളിയാകുമെന്നു കരുതിയെങ്കിലും അവിടെ 10 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിജയിച്ചു. സി.പി.എം മത്സരിച്ച 19 സീറ്റുകളില്‍ 15 ലും കോണ്‍ഗ്രസ് തന്നെയാണ് വിജയിച്ചത്. പാലേരു മണ്ഡലത്തില്‍ മത്സരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം നേടിയത് 5049 വോട്ട്. ഇവിടെ 51,341 വോട്ടിനാണ് കോണ്‍ഗ്രസിലെ പി. ശ്രീനിവാസ റെഡ്ഡി വിജയിച്ചത്. ഇടതുപാർട്ടികള്‍ അനാവശ്യ അവകാശവാദമാണ് തെരഞ്ഞെടുപ്പിന് മുമ്പ് ഉന്നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് കണക്ക്. 19 മണ്ഡലത്തില്‍ നിന്നായി സി.പി.എമ്മിന് 0.22 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ 38 സീറ്റില്‍ മത്സരിച്ച ഫോർവേഡ് ബ്ലോക്ക് 0.63 ശതമാനം വോട്ടും ഒരു സീറ്റില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിച്ച് ജയിച്ച സി.പി.ഐക്ക് 0.35 ശതമാനം വോട്ടുമാണഅ ലഭിച്ചത്.

സി.പി.ഐ മത്സരിച്ച കൊത്തഗുഡം മണ്ഡലത്തില്‍ ഫോർവേഡ് ബ്ലോക്കാണ് രണ്ടാമതെത്തിയത്. എന്നിട്ടും സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പിക്കായി കോണ്‍ഗ്രസ് വോട്ടു മറിച്ചെന്നാണ് കേരളത്തിലെ സി.പി.എം സെക്രട്ടറി ആരോപിച്ചത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമ്പോഴും ഭാവിയിലേക്ക് കരുതലോടെ നീങ്ങേണ്ടതായി തന്നെയുണ്ട്. തെലങ്കാനയില്‍ 2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ 19.65 ശതമാനം വോട്ടുകള്‍ക്ക് ബി.ജെ.പി നാല് ലോക്സഭാ സീറ്റുകള്‍ നേടിയപ്പോള്‍ 29.79 ശതമാനം വോട്ട് ലഭിച്ചിട്ടും കോണ്‍ഗ്രസിന് മൂന്നേ ലഭിച്ചുള്ളൂവെന്നതും മനസ്സില്‍ വെക്കണ്ടതായിട്ടുണ്ട്.

 

Comments (0)
Add Comment