സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍; ആനുകൂല്യങ്ങൾ നൽകുവാൻ 9000 കോടിയിലേറെ രൂപ വേണ്ടിവരുമെന്ന് കണക്ക്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പതിനാറായിരത്തോളം സർക്കാർ ജീവനക്കാർ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങും. ജീവനക്കാർ കൂട്ടമായി വിരമിക്കുന്നതോടെ ഇവരുടെ ആനുകൂല്യങ്ങൾ നൽകുന്നതിന് പണം കണ്ടെത്തുവാനുള്ള നെട്ടോട്ടത്തിലാണ് സർക്കാർ . 9000 കോടിയിലേറെ രൂപ ഇവരുടെ ആനുകൂല്യങ്ങൾ നൽകുവാൻ വേണ്ടിവരുമെന്നാണ് കണക്ക്.

സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി ശക്തമായിരുന്നു. എന്നാൽ യുവജന പ്രതിഷേധങ്ങൾ കണക്കിലെടുത്ത് സർക്കാർ ഇക്കാര്യത്തിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. പിരിയുന്നവരിൽ പകുതിയോളം അധ്യാപകരാണ്. സെക്രട്ടേറിയറ്റിൽ നിന്ന് അഞ്ച് സ്പെഷ്യൽ സെക്രട്ടറിമാർ അടക്കം 15 പേർ ഇന്ന് പടിയിറങ്ങും. പോലീസിൽ നിന്ന് ഇറങ്ങുന്നത് എണ്ണൂറോളം പേരാണ്. കെഎസ്ആർടിസിയിൽ നിന്ന് ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ 700 ഓളം പേർ വിരമിക്കും. കെഎസ്ഇബിയിൽ നിന്ന് വിരമിക്കുക 1010 പേരാണ്.

Comments (0)
Add Comment