കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

എറണാകുളം-കോട്ടയം സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണത്തിൻറെ ഭാഗമായി മൂന്നു ട്രെയിനുകൾ റദ്ദാക്കി.

കുറുപ്പന്തറ-ഏറ്റുമാനൂർ പാതയിൽ ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാലാണ് മൂന്ന് ട്രെയിനുകൾ റദ്ദാക്കുന്നത്. കൂടാതെ മൂന്നെണ്ണം ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചർ, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചർ, കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു എന്നിവയാണ് റദ്ദാക്കിയത്. ഈ തീവണ്ടികളുടെ ഇതേപാതയിലുള്ള മടക്കയാത്രയും റദ്ദാക്കിയിട്ടുണ്ട്.

കോട്ടയം വഴി തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കു പോകുന്ന ശബരി എക്‌സ്പ്രസ്, കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ജനശതാബ്ദി എക്‌സ്പ്രസ്, ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്‌സ്പ്രസ് എന്നീ തീവണ്ടികൾ ആലപ്പുഴ വഴി തിരിച്ചുവിടും.

ഈ തീവണ്ടികൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. കൂടാതെ കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്‌സ്പ്രസ് കോട്ടയം സ്റ്റേഷനിൽ ഒരുമണിക്കൂർ പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.

https://youtu.be/pZccGIC6-_Q

RestrictionKottayamTrain
Comments (0)
Add Comment