യു എ ഇയിൽ റെസിഡൻസ് വിസാ കാലാവധി മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടി ; മാർച്ച് ഒന്നിന് ശേഷം അവസാനിച്ച വിസകൾ പിഴ ഇല്ലാതെ പുതുക്കാം

Elvis Chummar
Tuesday, March 31, 2020

ദുബായ്: 2020 മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകൾ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകാൻ യു എ ഇ ഗവർമെന്‍റ് തീരുമാനിച്ചു. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനമായി. കൊവിഡ് ആശങ്കളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

താമസ വിസകൾ പുതുക്കുന്നതിന് തൊഴിലാളികൾക്കോ , സ്ഥാപനത്തിന്റെ പേരിലോ ഉള്ള പിഴകൾ ഇനി തടസമാകില്ല. ഈ കാലയളവിൽ എമിറേറ്റ്സ് ഐഡി കാലാവധി പിന്നിട്ടതിന്‍റെ പേരിൽ നേരിടേണ്ടി വരുന്ന പിഴകളും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

വിമാനവിലക്കിനെ തുടർന്ന് യു എ ഇയിൽ കുടുങ്ങിയ സന്ദർശകവിസയിലുള്ളവർക്ക് നിയമവിധേയമായി രാജ്യത്ത് തുടരാമെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നു. ജോലി തേടി സന്ദർശക വീസയിൽ എത്തിയ മലയാളികൾ ഉൾപ്പടെയുള്ളവർക്കും ഇത് ഏറെ ആശ്വാസകരമായിരുന്നു.

teevandi enkile ennodu para