ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് വന്‍ വിജയം സ്വന്തമാക്കുമെന്ന് റിപ്പബ്ലിക് ടി.വി-സീ വോട്ടര്‍ സര്‍വേ. ആകെയുള്ള ഇരുപതില്‍ പതിനാറ് സീറ്റുകളും യു.ഡി.എഫ് സ്വന്തമാക്കുമെന്നാണ് സര്‍വെ പറയുന്നത്. എല്‍.ഡി.എഫിന്‍റെ സീറ്റുകള്‍ നാാലായി ചുരുങ്ങും. ബി.ജെ.പിക്ക് ഇത്തവണയും അക്കൌണ്ട് തുറക്കാനാവില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.
40.4 ശതമാനം വോട്ട് ഷെയര്‍ യു.ഡി.എഫിന് ലഭിക്കുമ്പോള്‍ എല്‍.ഡി.എഫിന്‍റെ വോട്ട് ഷെയര്‍ 29.3 ശതമാനം ആയി കുറയും. ബി.ജെ.പിയുടെ വോട്ട് ഷെയര്‍ 17.5 ശതമാനമാണെങ്കിലും ഒരു സീറ്റ് പോലും നേടാന്‍ സാധ്യതയില്ലെന്നും സര്‍വെ വ്യക്തമാക്കുന്നു. ശബരിമല സമരം ബി.ജെ.പിക്ക് ഒരു ഗുണവും ഉണ്ടാക്കില്ലെന്ന് സര്‍വെ വിലയിരുത്തുന്നു. വോട്ട് ഷെയറിലുണ്ടാകുന്ന ഭീമമായ നഷ്ടം എല്‍ഡിഎഫിനും വലിയ തിരിച്ചടിയാകും.
(Image Courtesy: Republic TV)
നിലവില്‍ 12 സീറ്റുകള്‍ യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റാണ്. ഇത്തവണ എല്‍.ഡി.എഫില്‍നിന്ന് നാല് സീറ്റുകള്‍ കൂടി യു.ഡി.എഫ് പിടിച്ചെടുക്കുമെന്ന് സര്‍വെ പറയുന്നു. എന്നാല്‍ ബി.ജെ.പിക്ക്ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയില്ലെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
2018 നവംബറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തിലുരുത്തിരിയുന്ന രാഷ്ട്രീയ സമവാക്യം എന്താകുമെന്നായിരുന്നു സര്‍വേയുടെ അന്വേഷണം.