റിപബ്ലിക് ദിനം : സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ

സംസ്ഥാനത്തിന്‍റെ പ്രതിച്ഛായ പിന്നോട്ടടിക്കുന്ന ഹർത്താലുകളേപ്പറ്റി ആത്മപരിശോധന വേണമെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം. പ്രളയ പുനർനിർമ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണമെന്നും ഗവർണർ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു

70ആം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ നടന്നു. വിവിധ ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.

കോഴിക്കോട് വിക്രം മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പതാക ഉയർത്തി. നവകേരള സൃഷ്ടിക്കായി ഉള്ള പ്രവർത്തങ്ങൾക്ക് നിർലോഭമായ സഹായമാണ് ലഭിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനോഘാഷത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.

കാസർകോട് റിപബ്‌ളിക്ക് ദിന പരേഡിൽ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ പതാക ഉയർത്തി . പത്തനംതിട്ട കെ.കെ നായർ സ്റ്റേഡിയത്തിൽ റിപ്ലബിക്ക് ദിനാഘോഷ ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി. മലപ്പുറം എംഎസ്പി ഗൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി കെടി ജലീൽ പതാക ഉയർത്തി. എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ ഭാഗമായി ആലപ്പുഴയിൽ റിക്രിയേഷൻ മൈതാനത്ത് നടന്ന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജ സുധാകരൻ പതാക ഉയർത്തി. എറണാകുളത്ത് കളക്‌ട്രേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി എ.സി.മൊയ്തീൻ പതാക ഉയർത്തി. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെ പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു. തൃശൂരിൽ മന്ത്രി വി.എസ്.സുനിൽ കുമാർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. കോട്ടയത്ത് നടന്ന പരിപാടിയിൽ മന്ത്രി കെ ക്യഷ്ണൻ കുട്ടി പതാക ഉയർത്തി.

governorrepublic day
Comments (0)
Add Comment