വിപിൻ ചന്ദ് അനുസ്മരണം ഇന്ന് ; പ്രതിപക്ഷ നേതാവ് പങ്കെടുക്കും

Jaihind Webdesk
Tuesday, June 15, 2021

തിരുവനന്തപുരം : അകാലത്തിൽ പൊലിഞ്ഞ മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് അനുസ്മരണം ഇന്ന് വൈകിട്ട് ഏഴരയ്ക്ക് നടക്കും. വിപിൻ ചന്ദ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , ആരോഗ്യ മന്ത്രി വീണ ജോർജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന അധ്യക്ഷൻ കെ.പി റെജി, എം.ജി സർവ്വകലാശാല ജേർണലിസം വിഭാഗം പ്രിൻസിപ്പൽ ഡോ. ലിജിമോൾ ജേക്കബ്ബ് ,വിപിൻ ചന്ദിന്‍റെ സഹപ്രവർത്തകർ , കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരും പങ്കെടുക്കും.

 

ഗൂഗിള്‍ മീറ്റ് ലിങ്ക് :

http://meet.google.com/qnn-zrbs-sto