കാലിക്കറ്റിൽ കരുത്തുകാട്ടി കെഎസ്‌യു; സംസ്ഥാന സർക്കാരിന്‍റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്കുള്ള മറുപടി: അലോഷ്യസ് സേവ്യർ

 

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയം നേടി  കെഎസ്‌യു. എസ്എഫ്ഐ കാലങ്ങളായി കയ്യടക്കി വെച്ചിരുന്ന കോട്ടകളിൽ പോലും കെഎസ്‌യു വിജയക്കൊടി പാറിച്ചു. സംസ്ഥാന സർക്കാരിന്‍റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്കും, എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനും ക്യാമ്പസുകൾ നൽകിയ മറുപടിയാണ് കെഎസ്‌യു കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ.

വരാനിരിക്കുന്ന മറ്റ് സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലും കെഎസ്‌യു ഉജ്ജ്വല മുന്നേറ്റും നടത്തുമെന്നും സംസ്ഥാന സർക്കാരിനെതിരെയുള്ള ക്യാമ്പസുകളുടെ വികാരം വ്യക്തമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

Comments (0)
Add Comment