പ്രശസ്ത നാടക കലാകാരൻ പ്രശാന്ത് നാരായണൻ അന്തരിച്ചു

 

തിരുവനന്തപുരം: പ്രശസ്ത നാടക കലാകാരൻ പ്രശാന്ത് നാരായണൻ (54) അന്തരിച്ചു. രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. മോഹൻലാലിനെ നായകനാക്കിയുള്ള ഛായാമുഖി അടക്കം ഒട്ടനവധി മികച്ച നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

മകരധ്വജൻ, മഹാസാഗരം, മണികർണ്ണിക തുടങ്ങി ഒരു പിടി നാടകങ്ങൾ ഒരുക്കിയ പ്രശാന്ത് നാരായണന് സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പതിനഞ്ചാമത്തെ വയസു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങിയ അദ്ദേഹം മുപ്പതോളം നാടകങ്ങൾ രചിക്കുകയും അറുപതിൽപരം നാടകങ്ങൾ സംവിധാനം ചെയ്യുകയും
ചെയ്തിട്ടുണ്ട്.

Comments (0)
Add Comment