ടി.എന്‍ പ്രതാപന്‍ എം.പിയുടെ കരുതല്‍; രഞ്ജു ഇനി ഓണ്‍ലൈനില്‍

വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണെങ്കിലും തൃശൂർ പുതുക്കാട് എച്ചിപ്പാറ കോളനിയിലെ രഞ്ജു ഇതുവരെ ഓൺലൈൻ പരിധിക്ക് പുറത്തായിരുന്നു. ഇതറിഞ്ഞ് ടി.എന്‍ പ്രതാപന്‍ എം.പിയുടെ അതിജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി രഞ്ജുവിന്‍റെ കുടുംബത്തിന് സ്മാർട് ടി വി ലഭ്യമാക്കി. ചലച്ചിത്ര താരം ടൊവിനോ ടെലിവിഷൻ സെറ്റ് കൈമാറി.

വരന്തരപ്പിള്ളി എച്ചിപ്പാറ ഗവ. ട്രൈബല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ.ആര്‍ രഞ്ജു ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നത് അറിഞ്ഞപ്പോള്‍ മുതല്‍ സങ്കടത്തിലായിരുന്നു. വീട്ടിലെ ടി.വി കേടായിട്ട് മാസങ്ങളായി. സ്മാര്‍ട്ട്‌ ഫോണ്‍ ആകട്ടെ ഇതുവരെ കണ്ടിട്ടുമില്ല. ലോക്ഡൗണ്‍ കാലമായതിനാല്‍ അച്ഛന്‍ രഘുവിനും ഷീജയ്ക്കും ജോലിയും ഇല്ല. സങ്കടം ഉള്ളിലൊതുക്കി കഴിയുമ്പോഴാണ് വീട്ടിലേയ്ക്ക് കേബിള്‍ കണക്ഷന്‍ കൊടുക്കാന്‍ ആളെത്തിയത്. കൂടെ ടി.എൻ പ്രതാപൻ എം പിയും ചലച്ചിത്ര താരം ടൊവിനോയും കടന്ന് വന്നപ്പോൾ രഞ്ജു ഒന്ന് അമ്പരന്നു. അമ്പരപ്പ് പിന്നെ ആഹ്ളാദത്തിന് വഴി മാറി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാവിഭാഗം കുട്ടികളേയും അതിജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായിക്കുമെന്ന് ടി.എൻ പ്രതാപൻ എം.പി അറിയിച്ചു.

https://www.facebook.com/tnprathapanonline/videos/600826080532605/

Comments (0)
Add Comment