ധാർമ്മികമായ ഉത്തരവാദിത്വമാണ് എംപിമാർ നിറവേറ്റിയത്; എന്നാല്‍ സ്ത്രീ എന്ന പരിഗണന പോലും പാർലമെൻറിൽ ലഭിച്ചില്ല : രമ്യ ഹരിദാസ്

Jaihind News Bureau
Monday, November 25, 2019

ramya-haridas

ജനാധിപത്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ട് എന്ന് രമ്യ ഹരിദാസ് എം പി. ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടി സമാധാനപരമായാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ബാനറുകളും പ്ലെക്കാഡുകളുo മാറ്റാനാണ് മാർഷൽ ശ്രമിച്ചതെന്നും മാർഷൽമാരെ ഉപയോഗിച്ച് കൈകാര്യം ചെയ്ത രീതി അംഗീകരിക്കാൻ കഴിയില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. പാർലമെന്‍റ് മെമ്പർമാരുടെ അവകാശം സംരക്ഷിക്കാൻ എന്നും നിലകൊള്ളുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ധാർമ്മികമായ ഉത്തരവാദിത്വമാണ് എംപിമാർ നിറവേറ്റിയതെന്നും എന്നാല്‍ സ്ത്രീ എന്ന പരിഗണന പോലും പാർലമെൻറിൽ ലഭിച്ചില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. വാച്ച് ആന്‍ഡ് വാർഡിന് എതിരെ രമ്യ ഹരിദാസ് പരാതി നൽകി. പരാതി നൽകാൻ പോയപ്പോൾ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൂടെ ഉണ്ടായിരിന്നുവെന്നും രമ്യ ഹരിദാസ് പറഞ്ഞു.