‘ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി ,അങ്ങേയറ്റം വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന സ്ഥലത്ത് ജോലിയെടുത്തതില്‍ ജാള്യത’ ; സന്ദീപ് വാര്യര്‍

പാലക്കാട്: അങ്ങേയറ്റം വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന സ്ഥലത്ത് ജോലിയെടുത്തതില്‍ ജാള്യതയെന്ന് ബിജെപി വിട്ട സന്ദീപ് വാര്യര്‍. പാലക്കാട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സന്ദീപ്. സ്നേഹത്തിന്റെ കടയിലാണ് താന്‍ഡ അംഗത്വമെടുത്തതെന്നും ബിജെപിയില്‍ വീര്‍പ്പു മുട്ടിയാണ് ഇത്രയും നാള്‍ കഴിഞ്ഞതെന്നും സന്ദീപ് പ്രതികരിച്ചു.

 

വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് സ്‌നേഹവും കരുതലും ഞാന്‍ പ്രതീക്ഷിച്ചുവെന്നതാണ് എന്റെ തെറ്റ്. പലഘട്ടത്തിലും പിന്തുണ തേടി പെട്ട് പോയ അവസ്ഥയിലായിരുന്നു ബിജെപിയില്‍ ഞാന്‍. ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് വീര്‍പ്പ് മുട്ടി കഴിയുകയായിരുന്നു. മനുഷ്യ പക്ഷത്ത് നിന്ന് സംസാരിക്കാനുളള സ്വാതന്ത്രം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടുവെന്നും സന്ദീപ് പ്രതികരിച്ചു.

Comments (0)
Add Comment