വയനാട് ഉരുൾപൊട്ടൽ: നാലാം ദിവസം നാലുപേര്‍ ജീവനോടെ, കണ്ടെത്തിയത് സൈന്യം

 

കൽപ്പറ്റ: വയനാട് പടവെട്ടിക്കുന്നില്‍ നിന്നും നാല് പേരെ ജീവനോടെ കണ്ടെത്തി. ഒരു കുടുംബത്തിലെ നാലുപേരെയാണ് രക്ഷാദൗത്യത്തിനിടെ സൈന്യം  കണ്ടെത്തിയത്. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് സൈന്യം രക്ഷപ്പെടുത്തിയത്.  ഒരു സ്ത്രീയുടെ കാലിന് പരുക്കേറ്റിട്ടുണ്ട്.

ഇന്ത്യന്‍ കരസേനയാണ് ഇക്കാര്യം ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന്‍റെ 78 മണിക്കൂറിലാണ് അതിസാഹസിക തിരച്ചിലിലൂടെ സൈന്യം നാലുപേരെ രക്ഷപ്പെടുത്തിയത്. ഇവരെ നാലു പേരെയും വ്യോമമാർ​ഗം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായും കരസേന അറിയിച്ചു.

 

Comments (0)
Add Comment