വയനാട്ടില്‍ കർഷകന്‍ ജീവനൊടുക്കിയത് കടബാധ്യത കാരണമെന്ന് ബന്ധുക്കള്‍

 

വയനാട്: തിരുനെല്ലി അപ്പപ്പാറയിലെ കർഷകന്‍ ആത്മഹത്യ ചെയ്തത് കടബാധ്യത കാരണമെന്ന് ബന്ധുക്കൾ. രണ്ടു ദിവസം മുമ്പ് എളമ്പിലാശേരി ഇ.എസ്. സുധാകരൻ ആണ് വിഷം കഴിച്ച ശേഷം വീട്ടിനകത്ത് തൂങ്ങി മരിച്ചത്. തിരുനെല്ലി സഹകരണ ബാങ്കിൽ ഇയാൾക്ക് അഞ്ചര ലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നതായി മകൻ സത്യൻ പറഞ്ഞു.  ഇതിൽ രണ്ടു ലക്ഷം രൂപ കടാശ്വാസ കമ്മീഷൻ എഴുതിത്തള്ളിയിരുന്നു. ബാക്കി തുക ജനുവരിക്ക് മുമ്പ് അടയ്ക്കണം എന്നായിരുന്നു നിർദ്ദേശം. സ്വകാര്യ വ്യക്തികളിൽ നിന്നും ഇദ്ദേഹം വായ്പ എടുത്തിരുന്നു. വനത്തോട് ചേർന്ന സ്ഥലം ആയതിനാൽ വില്‍ക്കാനുള്ള ശ്രമങ്ങളും നടക്കാതെ വന്നതോടെ കടുത്ത വിഷമത്തിലായിരുന്നു. കടബാധ്യത പരിഹരിക്കാന്‍ മാർഗങ്ങളില്ലാതെ വന്നതോടെയാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Comments (0)
Add Comment