സർക്കാർ പരിപാടികളില്‍ നിന്നും പതിവായി ഒഴിവാക്കുന്നു ; പ്രതിഷേധം പരസ്യമാക്കി സി.പി.ഐ

തിരുവനന്തപുരം : പൊതുപരിപാടികളില്‍ നിന്ന് സി.പി.ഐ പ്രതിനിധികളെ ഒഴിവാക്കുന്ന സർക്കാരിന്‍റെയും സി.പി.എമ്മിന്‍റെയും നടപടിയില്‍ അതൃപ്തി പരസ്യമാക്കി സി.പി.ഐ.  തിരുവനന്തപുരം നഗരത്തില്‍ സാംസ്‌കാരിക വകുപ്പിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ശ്രീനാരായണ ഗുരുദേവ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് സി.പിഐയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സി.പി.ഐ രംഗത്തെത്തി.

സർക്കാർ പരിപാടികളിൽ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവുശീലം ഇക്കാര്യത്തിലും ആവർത്തിക്കപ്പെട്ടിരിക്കുകയാണെന്ന് സി.പി.ഐ കുറ്റപ്പെടുത്തി. ഏകപക്ഷീയമായ നിലപാടുകള്‍ ജനാധിപത്യവ്യവസ്ഥയില്‍ ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനില്‍ പ്രസ്താവനയിറക്കി. പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന ഡെപ്യൂട്ടി സ്പീക്കർ വി ശശി, മുൻ മന്ത്രിയും സി.പി.ഐ നേതാവായ സി ദിവാകരൻ എം.എൽ.എ ഉൾപ്പടെയുള്ള സിപിഐ ജനപ്രതിനിധികളെ ബോധപൂർവം ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി.പി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ എമർജൻസി മന്ദിരത്തിന്‍റെയും ലൈഫ് മിഷൻ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിലും സി.പി.ഐ ജനപ്രതിനിധികളെ അവഗണിക്കുന്ന സമീപനമാണ് ഉണ്ടായതെന്നും  സി.പി.ഐ പറയുന്നു. അതൃപ്തി പരസ്യമാക്കി സി.പി.ഐ രംഗത്തെത്തിതോടെ വിഷയം മുന്നണിക്കുള്ളില്‍ വിവിധ വിഷയങ്ങളിലുള്ള കലഹത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.

Comments (0)
Add Comment